കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 30 മുതൽ കോട്ടയം ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപഞ്ചായത്തും ഒഴികെയുള്ള മേഖലകളിൽ പിൻവലിച്ചു. പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മേയ് മൂന്നുവരെ തുടരും.