കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളെല്ലാം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി . പൊതു സ്ഥലങ്ങളും അണു വിമുക്തമാക്കി.

അഗ്‌നിരക്ഷാ സേനയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് അണു നശീകരണത്തിന് നേതൃത്വം നൽകിയത്. ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസിന്റെ നേതൃത്വത്തിൽ 20 പേർ അടങ്ങുന്ന രണ്ടു സംഘങ്ങളാണ് സേവനം ലഭ്യമാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ലായനി ലോറികളിലെത്തിച്ച് ഓഫീസുകളിലും പരിസങ്ങളിലും സ്‌പ്രേ ചെയ്യുകയായിരുന്നു. ലോറി എത്താത്ത സ്ഥലങ്ങളിൽ ഫോഗിംഗ് മെഷീൻ ഉപയോഗിച്ചു. കളക്ടറേറ്റിൽ കോടതികൾ ഉൾപ്പെടെ മൂന്നു നിലകളിലെയും എല്ലാ ഓഫീസുകളും അണുവിമുക്തമാക്കി.