പാലാ : ലോക്ക് ഡൗൺ മൂലം അടച്ചിടപ്പെട്ട കോടതികൾ നാളെ മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കും. സിവിൽ കോടതികൾ അവധി ആണെങ്കിലും ക്രിമിനൽ കോടതികളും മറ്റുമാണ് പ്രവർത്തനം തുടങ്ങുന്നത്. പാലാ സേവാഭാരതിയുടെ സേവാ ട്രസ്റ്റായ മാനവസേവാ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കോടതികൾ അണുവിമുക്തമാക്കിയത്. പാലാ അഡീഷണൽ സെഷൻസ് ആൻഡ് എം.എ.സി.ടി ജഡ്ജി കെ.കമനീഷ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കോടതി ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ മുഖാവരണങ്ങളും സേവാഭാരതി കൈമാറി.