കോട്ടയം: മഹാരാഷ്ട്രയിൽ ഹൈന്ദവ ആചാര്യന്മാരായ രണ്ട് സന്യാസിശ്രേഷ്ഠന്മാർ അരുംകൊല ചെയ്യപ്പെട്ട സംഭവം എൻ.ഐ.എ.അന്വേഷിക്കണമെന്ന് മാർഗദർശകമണ്ഡൽ കേരള ഘടകം ആവശ്യപ്പെട്ടു. ഹിന്ദു ആചാര്യന്മാരെ ഇല്ലാതാക്കാനുള്ള പല പദ്ധതികളും രാജ്യ വിരുദ്ധരും ഭീകരരും ആസൂത്രണം ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. ഈ കൊലപാതകത്തിലുള്ള നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് മാർഗ്ഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.