ചങ്ങനാശേരി: നഗരസഭയുടെ 2020-2021 വർഷത്തെ കരടു പദ്ധതിക്ക് അംഗീകാരം തേടുന്നതിനായി കൂടിയ അടിയന്തിര കൗൺസിൽ യോഗത്തിൽ ഭരണ കക്ഷിയിലെ കൗൺസിലർമാർ പ്രതിഷേധിച്ചു. തിങ്കളാഴ്ച്ച നടന്ന യോഗത്തിൽ വാർഡു വർക്കുകൾ കൂടാതെ കോമൺ വർക്കുകൾ നിശ്ചയിക്കുന്നതിൽ നിന്നും ഭരണകക്ഷിയംഗങ്ങളെ ഒഴിവാക്കിയതായാണ് പരാതി. ആരോടും പറയാതെ ചിലരുടെ രാഷ്ടീയ താത്പര്യം മുൻനിറുത്തിയാണ് പദ്ധതികൾ തയ്യാറാക്കിയതെന്ന് വ്യാപക ആക്ഷേപം ഭരണകക്ഷിയംഗങ്ങൾ ഉന്നയിച്ചു. കരടു പദ്ധതി തയ്യാറാക്കിയപ്പോൾ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ബഡ്ജറ്റ് അവതരിപ്പിച്ച മുൻ ആക്ടിംഗ് ചെയർമാനും വൈസ് ചെയർപേഴ്‌സണുമായ അംബികാ വിജയൻ പറഞ്ഞു. ചില കൗൺസിലർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും യോഗത്തിൽ അറിയിച്ചു. ചില വാർഡുകളിൽ മാർച്ചിൽ നടന്ന റോഡ് കോൺക്രീറ്റിംഗ് ഗുണനിലവാരമില്ലാത്തതിനാൽ മഴയത്ത് തകർന്നതായും ആക്ഷേപമുയർന്നു.