mask

കുട്ടിക്ക് മാത്രം പോരാ അമ്മയ്ക്കും വേണം..., കോട്ടയം തിരുനക്കരയിൽ വാഹനപരിശോധനക്കിടെ മാസ്കില്ലാതെ സ്‌കൂട്ടറിലെത്തിയ യാത്രക്കാരിയെ പൊലീസ് പറഞ്ഞ് മാസ്ക് ധരിപ്പിക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടി. കഴിഞ്ഞ ദിവസമുണ്ടായ തിരക്കിനെ തുടർന്ന് കോട്ടയം ജില്ലയിലെ ഗ്രീൻസോൺ ഇളവുകൾ കുറച്ചതോടെ നഗരത്തിൽ വീണ്ടും പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന കർശനമാക്കി