കോട്ടയം : പൊതുഗതാഗത സംവിധാനത്തിന് മേയ് 3 വരെ നിരോധനമുള്ളതിനാൽ ജില്ലയുടെ വിദൂര സ്ഥലങ്ങളിലുള്ള വനിതകൾ അടക്കമുള്ള ജീവനക്കാർക്ക് ഓഫീസിൽ എത്തിച്ചേരുന്നതിന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന് എൻ.ജി ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
വൈക്കം - കോട്ടയം , ഈരാറ്റുപേട്ട - കോട്ടയം , പാലാ - കോട്ടയം , മുണ്ടക്കയം - കാഞ്ഞിരപ്പള്ളി - കോട്ടയം , മുണ്ടക്കയം - മണിമല - കറുകച്ചാൽ - ചങ്ങനാശേരി , ചങ്ങനാശ്ശേരി - കോട്ടയം, തലയോലപ്പറമ്പ്- കടുത്തുരുത്തി - ഏറ്റുമാനൂർ - കോട്ടയം എന്നീ പ്രധാന റൂട്ടുകളിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി മതിയായ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു, സെക്രട്ടറി ബോബിൻ വി.പി എന്നിവർ ആവശ്യപ്പെട്ടു.