തുരുത്തി: ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷ്യൻപള്ളി ചെമ്പകശേരി ലക്ഷംവീട് കോളനി നിവാസികൾക്ക് രോഗപ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ സനൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബീനാ സുരേഷിൽ നിന്നും വാർഡ് മെമ്പർ ഷൈജുകുമാർ മരുന്നുകൾ ഏറ്റുവാങ്ങി വിതരണം നടത്തി. കൺവീനർ പി.കെ രഘുദാസ്, ആര്യ അനിൽകുമാർ എന്നിവർ സംസാരിച്ചു.