പാലാ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ രോഗികൾക്ക് ആവശ്യമായ മരുന്ന് സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകുമെന്ന് മുൻ ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ അറിയിച്ചു.
പഞ്ചായത്ത് അംഗമായ ജോസ് മോന്റെ ഒരു മാസത്തെ ഓണറേറിയവും ഇതര വ്യക്തികളുടെയും സംഘടനകളുടെയും സഹായവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 നു മുമ്പ് ആവശ്യമായ മരുന്നിന്റെ വിവരം നൽകുന്ന രോഗികൾക്ക് അന്നു തന്നെ മരുന്ന് എത്തിച്ചു നൽകും. കൊഴുവനാൽ പഞ്ചായത്തിലെ 13 വാർഡുകളിലെ രോഗികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മരുന്ന് ആവശ്യമുള്ളവർ ഡോക്ടറുടെ കുറിപ്പ് സഹിതം 9447169028 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്ത് വിവരം നൽകണം. ലോക്ഡൗൺ തീരുന്നതു വരെ പദ്ധതി തുടരുമെന്ന് ജോസ് മോൻ അറിയിച്ചു.
എല്ലാ വാർഡുകൾക്കും പ്രാതിനിധ്യമുള്ള 15 അംഗ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മരുന്ന് വിതരണം.