പാലാ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കള സർക്കാർ നിർദ്ദേശം വരുംവരെ തുടരണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൗൺസിലർമാർ ചെയർപേഴ്‌സനെ കണ്ട് നിവേദനം നൽകി.പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ, സുഷമ രഘു, ജിജി ജോണി, സിജി പ്രസാദ്, ബിനു പുളിയ്ക്കക്കണ്ടം എന്നിവരാണ് ചെയർപേഴ്‌സണു നിവേദനം നൽകിയത്. സമൂഹഅടുക്കളയുടെ പ്രവർത്തനം തുടരുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ചെയർപേഴ്‌സൺ മേരി ഡൊമിനിക് അറിയിച്ചു.