കോട്ടയം: സ്പ്രിംഗ്ലർ വിവാദത്തിൽ വകുപ്പ് സെക്രട്ടറി മാത്രമാണ് ഉത്തവ‌ാദിയെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഡാറ്റ കൈമാറ്റത്തിൽ നിലപാട് മാറ്റിയ മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോകാനാവില്ല. സി.പി.എം നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണ്. കൊവിഡിന്റെ മറവിൽ സാധാരണക്കാരന്റെ വിവരങ്ങൾ സർക്കാർ കൊള്ളയടിക്കുകയാണ്. കരാറിൽ നിന്ന് സർക്കാർ പിന്മാറണം. ഇടപാടിൽ സമഗ്ര അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഇടപാടിനെപ്പറ്റി ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.