കോട്ടയം: സേവാഭാരതിയും അരവിന്ദ വിദ്യാമന്ദിരവും ചേർന്ന് പള്ളിക്കത്തോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും മുഴുവൻ അംഗങ്ങൾക്കും മുഖാവരണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ ആറായിരത്തോളം വീടുകളിൽ നൽകുന്നതിനായി ഇരുന്നൂറ് അമ്മമാർ ചേർന്ന് കാൽലക്ഷത്തോളം മാസ്കുകളാണ് തയ്യാറാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം രാഷട്രീയ സ്വയംസേവക സംഘം പ്രാന്തീയ സമ്പർക്ക പ്രമുഖ് കെ.ബി.ശ്രീകുമാർ നിർവഹിച്ചു. അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സി.എൻ.പുരുഷോത്തമൻ, സെക്രട്ടറി ബി.അനിൽകുമാർ, അരവിന്ദ വിദ്യാമന്ദിരം പ്രിൻസിപ്പൽ കവിത ആർ.സി, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാപ്രമുഖ് ആർ.രാജേഷ്, സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.