album

അടിമാലി: കൊവിഡ് കാലത്ത് വേണ്ടുന്ന ജാഗ്രതയുടെ സന്ദേശം സംഗീത ത്തിലൂടെ ജനങ്ങളിലെത്തിക്കുകയാണ് അടിമാലി ജനമൈത്രി പൊലീസ്. ലോക്ക് ഡൗൺ കാലയളവിൽ തങ്ങൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും ചിത്രങ്ങളാണ്. 'കരുതലായ് കാവലായ് 'എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള സംഗീത ആൽബത്തിന്റെ പ്രകാശനം മൂന്നാർ ഡിവൈഎസ്പി എം രമേശ് കുമാർ നിർവ്വഹിച്ചു.പൊലീസിന് സഹായവുമായി അടിമാലിയിലെ ഒരുപറ്റം കലാകാരൻമാരും കൂടെയുണ്ട്. അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ്, സബ് ഇൻസ്‌പെക്ടർ സി ആർ സന്തോഷ്, ജനമൈത്രി സി ആർ ഒ കെ ഡി മണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത ആൽബം പുറത്തിറക്കിയിട്ടുള്ളത്.പ്രസീദ് കത്തിപ്പാറ രചനയും യോഗേഷ് ശശിധരൻ സംഗീതവും ആലാപനവും നിർവ്വഹിച്ചു എഡിറ്റിംഗ് സുനീഷ് മോഹനൻ നിർവ്വഹിച്ചു. അടിമാലി സ്റ്റേഷനിലെ ഏതാനുംപൊലീസ് ഉദ്യോഗസ്ഥരും ആൽബത്തിൽ പാടിയിട്ടുണ്ട്.