പൊൻകുന്നം: വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സർക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത്ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചു ദിവസേന വരുന്ന വാർത്തകൾ ആശങ്കയളവാക്കുന്നതാണെന്നും പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സാജൻ തൊടുക പറഞ്ഞു.