വാഴൂർ : ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് വാഴൂർ കിഴക്ക് 646ാം നമ്പർ എൻ.എസ്.എസ് കരയോഗം കിറ്റ് വിതരണം ചെയ്തു. കൂടാതെ വാഴൂർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരച്ചെലവിനുള്ള തുകയും പുണ്യം ബാലഭവനിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും സംഭാവന ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്.വിജയകുമാർ, സെക്രട്ടറി വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.