കോട്ടയം : കൊവിഡ് നിയന്ത്രണത്തിൽ ആളും ആരവുമില്ലാതെ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ചടങ്ങുമാത്രമായി നടക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രക്കുളത്തിൽ നടക്കുന്ന ആറാട്ടിന് തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ആറാട്ടിന് മുമ്പ് ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന വിഗ്രഹം ക്ഷേത്രത്തിന്റെ മൂല സ്ഥാനമായ വലിയ മഠത്തിൽ ഇറക്കിവച്ചുള്ള പൂജ ഒഴിവാക്കി.
അഞ്ചാംപുറപ്പാടിന് വിളക്കെടുക്കാൻ നറുക്കെടുപ്പിലൂടെയാണ് രണ്ട് കുട്ടികളെ തിരഞ്ഞെടുത്തത്.