വൈക്കം: മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിനാൽ വൈക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും,കടുത്തുരുത്തി നിയോജകമണ്ഡലത്തിന് കീഴിലെ ഉഴവൂർ, വെളിയന്നൂർ, ഞീഴൂർ, മുളക്കുളം, കടുത്തുരുത്തി, കല്ലറ, വെള്ളൂർ എന്നീ പഞ്ചായത്തുകളിലും
ജല വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി കടുത്തുരുത്തി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.