തലയോലപ്പറമ്പ്: കടൽ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും വിപണിയിലെ സ്തംഭനവും മൂലം ഫാമുകളിലെ വളർത്തു മത്സ്യങ്ങൾക്ക് ആവശ്യക്കാരേറുന്നു. വാള, രോഹു, കട്‌ല, ഗിഫ്റ്റ് തിലോപ്പിയ മുതലയായ മത്സ്യങ്ങളാണ് ഫാമുകളിൽ വളർത്തുന്നതിൽ അധികവും. രണ്ടു കിലോ മുതൽ 15 കിലോഗ്രാം തൂക്കമുള്ള മത്സ്യങ്ങൾ വരെ ഫാമുകളിൽ ലഭ്യമാണ്. ജീവനുള്ള മീൻ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾ ഏറെ തൃപ്തരാണെന്ന് ഫാമുടമകളും പറയുന്നു.ടോക്കൺ നൽകി തിരക്കു നിയന്ത്രിച്ചും ഓൺലൈൻ മുഖേന ഓഡർ സ്വീകരിച്ചുമാണ് മത്സ്യവിൽപന.വിപണിയിൽ ലഭിക്കുന്ന തീറ്റയും മറ്റും ലഭിക്കാത്തത് ഫാമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയതായി ഉടമകൾ പറയുന്നു.