എരുമേലി: പ്രമുഖ വ്യാപാരി ചാലക്കുഴി സി.എം. ജോൺ (ജോണി-87) നിര്യാതനായി. ചാലക്കുഴി കുടുംബയോഗം പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ-സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, പ്രസിഡന്റ്, ഓർത്തഡോക്‌സഭ ഭദ്രസന കമ്മറ്റി മെമ്പർ തുടങ്ങിയ വിവിധ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ബിജു ജോൺ, ബിനോ ജോൺ, ബേർലി വർഗ്ഗീസ്. മരുമക്കൾ: ജ്യോതി ബിജു, അൻജു ബിനോ (ഷൊർണ്ണൂർ), ലെസ്ലി (യു.എസ്.എ). സംസ്കാരം നാളെ 11ന് കനകപ്പലം സെന്റ് ജോർജ്ജ് പഴയ പള്ളി സെമിത്തേരിയിൽ.