വൈക്കം: നഗരസഭ 26 ാം വാർഡിലെ മൂന്നാം നമ്പർ അങ്കണവാടിക്ക് സുമനസുകളുടെ കാരുണ്യത്തിൽ സ്വന്തം സ്ഥലമൊരുങ്ങി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കായി 26 ാം വാർഡിലെ നിവാസികളായ പൂന്തോടത്ത് ബാബുരാജും, ബിനുവും ചേർന്ന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകി. ഇതിന്റെ രേഖകൾ സി.കെ ആശ എം.എൽ.എയ്ക്ക് ഉടമകൾ കൈമാറി.
സ്ഥലത്ത് എം.എൽ.എ ഫണ്ടുപയോഗിച്ച് കെട്ടിടം നിർമ്മിക്കാനാണ് പരിപാടി. നിലവിൽ എട്ട് കുട്ടികളാണ് ഇവിടെ പഠിതാക്കൾ. സ്ഥലം കൈമാറ്റ ചടങ്ങിൽ വാർഡ് കൗൺസിലർ ബിജിനി പ്രകാശൻ, കൺവീനർ കെ. രമേശൻ, കെ. പി. അശോകൻ എന്നിവർ പങ്കെടുത്തു.