വൈക്കം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂത്തേടത്തുകാവ് മേഴ്‌സി ഹോമിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റുകളും പച്ചക്കറി സാധനങ്ങളും നൽകി. മദർ സുപ്പീരിയർ സിസ്റ്റർ നോയൽ, സിസ്റ്റർ ആൻഗ്ലേയർ എന്നിവർക്ക് ജില്ലാ ജനറൽ സെക്രട്ടറി ജോൺ തറപ്പേൽ സാധനങ്ങൾ കൈമാറി. ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ് കുമാർ, മണ്ഡലം പ്രസിഡന്റ് എം. കെ. മഹേശൻ, ബ്ലോക്ക് സെക്രട്ടറി എം. കെ. സുരേഷ്, കെ. എം. സോമനാഥൻ, ടി. വി. പുരം മണ്ഡലം പ്രസിഡന്റ് ശരത് ശശി, കെ. കെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.