കോട്ടയം: ചന്തക്കടവിൽ പഴക്കടയിൽ ഫ്രൂട്ട്സുമായി എത്തിയ തമിഴ്നാട് സ്വദേശി ഡ്രൈവറെ കൊവിഡ് സംശത്തിൽ നിരീക്ഷണത്തിലാക്കി. പാലക്കാട് വരെ ലോറി ഓടിച്ചുവന്ന ഡ്രൈവർക്ക് കൊവിഡ് ബാധ സംശയിച്ചതോടെ കോട്ടയം ചന്തക്കടവിലെ ഫ്രൂട്ട്സ് മൊത്തകച്ചവട കട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അടച്ചുപൂട്ടി സീൽ ചെയ്തു. പാലക്കാട് എത്തിയപ്പോൾ ഡ്രൈവർക്ക് ക്ഷീണം തോന്നിയതിനാൽ രണ്ടാം ഡ്രൈവറാണ് അവിടെനിന്നും ഫ്രൂട്ട്ലോറി കോട്ടയത്ത് എത്തിയത്. കോട്ടയത്തെ ഫ്യൂട്ട്സ് മൊത്ത വില്പന കടയിൽ ലോഡ് ഇറക്കിയശേഷം രണ്ടാം ഡ്രൈവർ തിരികെ പോയി. ലോറി എറണാകുളത്ത്എത്തിയപ്പോൾ മാത്രമാണ് പ്രധാന ഡ്രൈവർക്ക് കൊവിഡ് സംശയത്തെ തുടർന്ന് ചികിത്സയിലായ വിവരം രണ്ടാം ഡ്രൈവർ അറിഞ്ഞത്. ഇതോടെ രണ്ടാം ഡ്രൈവർറെ നിരീക്ഷണത്തിലാക്കി.
എന്നാൽ ഇതിനിടയിൽ പാലക്കാട്ടുനിന്ന് പൊലീസ് വിവരം കോട്ടയം പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോട്ടയത്ത് മുന്നറിയിപ്പുമായി പൊലീസും ആരോഗ്യവകുപ്പും കടയിലെത്തിയത്. തുടർന്ന് കട പൂട്ടി സീൽ ചെയ്യുകയായിരുന്നു.