കാഞ്ഞിരപ്പള്ളി : കണ്ണിമല സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ബാങ്കിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളവും നൽകി. ബാങ്കിന്റെ തുക പ്രസിഡന്റ് പി.എസ്.സുരേന്ദ്രൻ കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ജയശ്രീ യ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ബെന്നി ജോർജ് ചടങ്ങിൽ പങ്കെടുത്തു.