കോട്ടയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയന്റെ പ്രവർത്തന മേഖലയിൽപ്പെട്ട സ്ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും, പൊലീസിനും പൊതുജനങ്ങൾക്കും, ശാഖാ അംഗങ്ങൾക്കുമായി പതിനായിരം മാസ്‌കുകൾ നിർമ്മിച്ചു വിതരണം ചെയ്‌തു.
ഏന്തയാർ ശാഖാ പ്രസിഡൻ്റ് ചെല്ലപ്പന് മാസ്‌ക് കെട്ട് കൈമാറി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡൻ്റ് ബാബു ഇടയാടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് ലാലിറ്റ് എസ്. തകടിയേൽ, സെക്രട്ടറി അഡ്വ. പി. ജീരാജ്, യൂണിയൻ ഡയറക്ടർ ബോർഡംഗങ്ങളായ ഡോ. പി. അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ മോഹൻ പുഞ്ചവയൽ, എ.കെ. രാജപ്പൻ ഏന്തയാർ, രാജേഷ് ചിറക്കടവ് എന്നിവർ സംസാരിച്ചു.
ഏന്തയാർ, ഇളങ്കാട് ടോപ്പ്, കൊടുങ്ങ, വെംബ്ലി, ഞർക്കാട്, പ്ലാപ്പള്ളി, പറത്താനം, കൂട്ടിക്കൽ, മുക്കുളം, പുലിക്കുന്ന്, പുഞ്ചവയൽ, മുരിക്കുംവയൽ, എന്നീ മേഖലകളിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ശാഖകൾ എന്നിവിടങ്ങളിൽ മാസ്‌ക് വിതരണം പൂർത്തിയായി. കാഞ്ഞിരപ്പള്ളി താലൂക്കിലെ ശേഷിക്കുന്ന പഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തു പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ മാസ്‌ക് വിതരണം നടത്തും.