കോട്ടയം : കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണമറിയുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി ടെലിഫോണിക് സർവേയ്ക്ക് തുടക്കം കുറിച്ചു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് സർവ്വേയുടെ ചുമതല. 1921 എന്ന നമ്പരിൽനിന്ന് പൊതുജനങ്ങളുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് ചോദ്യങ്ങൾ ചോദിച്ചാണ് പ്രതികരണങ്ങൾ ശേഖരിക്കുന്നത്.