കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാംഗവും സെന്റ് ഡൊമിനിക്‌സ് കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന ഫാ. ജോസ് പുത്തൻകടുപ്പിൽ (86) നിര്യാതനായി. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ ഇടവക പുത്തൻകടുപ്പിൽ പരേതരായ തോമസ്-മേരി ദമ്പതികളുടെ മകനാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ്, മാന്നാനം കെ.ഇ. കോളേജ് എന്നിവിടങ്ങളിൽ ലക്ചററായും 1973 മുതൽ സെന്റ് ഡൊമിനിക് കോളേജ് വൈസ് പ്രിൻസിപ്പലായും 1984 മുതൽ 1990 വരെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കുന്നുംഭാഗം, ചെങ്കൽ, കപ്പാട്, പൊൻകുന്നം, കാരികുളം, അഞ്ചിലിപ്പ പള്ളികളിൽ വികാരിയായും പൂമറ്റം പള്ളി വികാരി ഇൻ ചാർജായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: കേണൽ കുരുവിള (കോട്ടയം), എൽസമ്മ (കറുകച്ചാൽ), തങ്കച്ചൻ (തിരുവനന്തപുരം), ഡ്യൂക്കപ്പൻ (കാഞ്ഞിരപ്പള്ളി), ജയപ്പൻ (തൃക്കാക്കര), റോബി (കാഞ്ഞിരപ്പള്ളി), സാലിമ്മ (കാഞ്ഞിരപ്പള്ളി), പരേതനായ കുട്ടിയച്ചൻ (തോപ്രാംകുടി).
സംസ്കാരം ഇന്ന് 10 ന് കത്തീഡ്രൽ സെമിത്തേരിയിൽ.