കോട്ടയം: കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം ഉപരോധിച്ചു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ച് കൃത്യമായ അകലം പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ കെകെ റോഡിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യൻ ജോയി, ജില്ലാ സെക്രട്ടറിമാരായ അജീഷ് വടവാതൂർ, ജെനിൻ ഫിലിപ്പ്, രാഹുൽ രാജീവ്, എന്നിവർ പങ്കെടുത്തു.