പാലാ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മീനച്ചിൽ താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ച പലിശരഹിത വായ്പാ പദ്ധതി ചെറുകിട നാമമാത്ര കർഷകർക്കും വ്യാപാരികൾക്കും, രോഗികൾക്കും, സംരംഭകർക്കും ആശ്വാസം പകരുന്നതാണ് പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ചൂണ്ടിക്കാട്ടി. പാലാ ഉപഭോക്തൃ ജനകീയ സമിതി കൺവീനർ ജയ്‌സൺ മാന്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകിയ ജോസ്.കെ.മാണി എം.പി.യേയും ബാങ്ക് ഭരണസമിതികളേയും യോഗം അഭിനന്ദിച്ചു. സണ്ണി കിഴക്കേടം, സാജു എടേട്ട് എന്നിവർ പ്രസംഗിച്ചു.