വൈക്കം: ലോക്ഡൗൺ കാലത്ത് കുടുംബാംഗങ്ങളെ കൃഷിയിലേക്ക് നയിക്കാൻ കിസാൻസഭ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പച്ചക്കറി കൃഷി വ്യാപകമാക്കുന്നു.
നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും, നഗരസഭയിലും, പൊതുസ്ഥലങ്ങളിലും, പുരയിടങ്ങളിലും കൃഷി ചെയ്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി. ഓരോ കുടുംബങ്ങൾക്കും വിത്തുകളും തൈകളും വിതരണം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കെ. ചന്ദ്രബാബു, കെ. രമേശൻ, കെ.പി. അശോകൻ, ബിജിനി പ്രകാശൻ, പി. മോഹനൻ എന്നിവർ പങ്കെടുത്തു.