കോട്ടയം: മഹാരാഷ്ട്രയിലെ പൽഘാറിൽ രണ്ട് സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന രക്ഷാധികാരി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ആവശ്യപ്പെട്ടു.സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന കരിദിനാചരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, ഹിന്ദു ഐക്യവേദി ജില്ലാ ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, സി. കൃഷ്ണകുമാർ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ അഞ്ച് താലൂക്കിലായി 50 കേന്ദ്രങ്ങളിൽ കറുത്ത കൊടി ഉയർത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കരിദിനമാചരിച്ചത്.പ്രവർത്തകർ വീടുകളിലും കറുത്ത കൊടി ഉയർത്തി കരിദിനമാചരിച്ചു. വിവിധ സ്ഥലങ്ങളിൽ സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ.ശിവരാജൻ, പി.എസ്.പ്രസാദ്, ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, വർക്കിംഗ് പ്രസിഡൻറ് റ്റി.ഹരിലാൽ, കെ.പി.ഗോപിദാസ്, പി.എസ്.സജു, അനിൽ മാനമ്പിള്ളി, ജയമോൻ,എസ്.അപ്പു.കൃഷ്ണൻകുട്ടി പണിക്കർ, അരവിന്ദാക്ഷൻ നായർ, അനിതാ ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.