വാഹന ഉപയോഗം അടിയന്തര ആവശ്യങ്ങൾക്ക് മാത്രം

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് വീണ്ടും കർശനനിർദേശവുമായി ജില്ലാ ഭരണകുടം. അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ എന്ന് നിർദേശമുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർക്ക് ഔദ്യോഗിക തൊഴിൽ യാത്രകൾക്കായി വാഹനഉപയോഗത്തിന് അനുമതിയുണ്ട്. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ ഒരാൾക്ക് പിൻസീറ്റിലിരുന്ന് യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളിൽ ഓടിക്കുന്നയാൾ മാത്രമേ യാത്ര ചെയ്യാവൂ. റഫ്രിജറേറ്റർ, മിക്‌സി, ഫാൻ, മൊബൈൽ ഫോൺ മുതലായവയുടെ വിൽപ്പനസർവ്വീസ് കേന്ദ്രങ്ങൾ, വർക്ക് ഷോപ്പുകൾ, കണ്ണട വിൽപ്പനശാലകൾ തുടങ്ങിയവ നേരത്തെ നൽകിയ നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കാം

ഇവയ്ക്ക് പ്രവർത്തിക്കാം

ഭക്ഷ്യവസ്തു നിർമാണ, വിൽപ്പന, വിതരണ സംവിധാനങ്ങൾ

എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉൾപ്പെടെ)

വെറ്ററിനറി കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ(കന്നുകാലികോഴി വളർത്തൽ മത്സ്യബന്ധനം എന്നിവ ഉൾപ്പെടെ)

അവശ്യ സേവന വിഭാഗത്തിൽ പെട്ട സർക്കാർ ഓഫീസുകൾ(പൂർണ തോതിൽ പ്രവർത്തിക്കാം)
മറ്റ് ഓഫീസുകളിൽ 33 ശതമാനം വരെ ഹാജർ നിലയിൽ

കൊറിയർ സർവീസ്

സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ള ബാങ്കുകൾ

റിസർവ് ബാങ്ക് അംഗികാരമുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ

സഹകരണ വായ്പ്പാ സംഘങ്ങൾ

ഇൻഷ്വറൻസ് കമ്പനികൾ.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

ചരക്ക് ഗതാഗതം

പ്രത്യേക സാമ്പത്തിക മേഖലകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, നഗരപരിധിക്ക് പുറത്തുള്ള വ്യവസായ ശാലകൾ

ഗ്രാമീണ മേഖലയിലെ ജലസേചന പദ്ധതികൾ, റോഡ് നിർമാണം, കെട്ടിടനിർമാണം

നഗരമേഖലയിലെ നിർമാണ പദ്ധതികളുടെ പൂർത്തീകരണം(പദ്ധതി മേഖലയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല)

നിർമാണ സാമഗ്രികളുടെ (സിമന്റ്, കമ്പി, ഇഷ്ടിക തുടങ്ങിയവ) വിൽപ്പനകേന്ദ്രങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾ.