joseph-mathew

ചങ്ങനാശേരി: കൊവിഡ് ബാധിച്ച് ചങ്ങനാശേരി സ്വദേശി അമേരിക്കയിലെ ഡെട്രോയിറ്റിൽ മരിച്ചു. വെട്ടിത്തുരുത്ത് വലിയപറമ്പിൽ ജോസഫ് മാത്യു (അപ്പച്ചൻ-69) ആണ് മരിച്ചത്. ന്യുമോണിയ കാരണം മൂന്നാഴ്ചയായി ആശുപത്രിയിലായിരുന്ന ജോസഫ് മാത്യുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ദീർഘകാലമായി അമേരിക്കയിലായിരുന്ന ഇദ്ദേഹം ഡെട്രോയിറ്റിലെ മലയാളി അസോസിയേഷൻ പ്രസിഡന്റാണ്. ഭാര്യ: തെരേസ. മക്കൾ: ജെസ്, പവി.