ചങ്ങനാശേരി: വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്ന ലക്ഷക്കണക്കായ നഴ്‌സുമാരുടെ കേരളത്തിലെ കുടുംബങ്ങൾ വലിയ ഭീതിയിലാണെന്ന് ഐ.എൻ.പി.എ തൃക്കൊടിത്താനം ഏരിയ കമ്മിറ്റി വിലയിരുത്തി. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ്പ്, താലൂക്ക് സെക്രട്ടറി ലിജിമോൻ ജോസഫ്, ഏരിയ പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി, ഏരിയ സെക്രട്ടറി അംബിക വിജയൻ തുടങ്ങിയവർ പങ്കെടുത്തു.