തലയോലപ്പറമ്പ്: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് മാർക്കറ്റിൽ എത്തുന്ന അന്യ സംസ്ഥാന ലോറികൾ നിരീക്ഷിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ ജെർലിൻ.വി സ്‌ക്കറിയ, എസ്.ഐ ടി.കെ സുധീർ, തലയോലപ്പറമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ സോമശേഖരൻ നായർ ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് ഉണ്ണികൃഷ്ണൻ നായർ, എം.അനിൽകുമാർ, സജിമോൻ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി എസ്.സുനിൽ തുടങ്ങിയവർ പങ്കെടുത്തു. മാർക്കറ്റിലെ വ്യാപാരികളുടെ അടിയന്തിര യോഗം ഇന്ന് പഞ്ചായത്ത് ഓഫീസിൽ വിളിച്ച് ചേർക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.