ചങ്ങനാശേരി: നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് മാറ്റി വച്ചതിനെതിരെ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും നഗരസഭ കൗൺസിലറുമായ സാജൻ ഫ്രാൻസിസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവായി.
മാർച്ച് 26നായിരുന്നു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തീകരിച്ചിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപനത്തിനുശേഷവും തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇലക്ഷൻ കമ്മിഷൻ യാതൊരു തടസങ്ങളും ഉന്നയിച്ചിരുന്നില്ല. യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഇലക്ഷൻ മാറ്റിവെപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്നായിരുന്നു കോടതിയെ സമീപിച്ചത്.