അടിമാലി :ജില്ലാ ലീഗൽ സർവ്വീസസ് അതോട്ടി സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള അടിമാലിയിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പ് സന്ദർശിച്ചു.രാവിലെ പത്ത് മണിയോടെയായിരുന്നു അടിമാലി സർക്കാർ സ്‌കൂളിൽ പ്രവർത്തിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പ് സന്ദർശിച്ചത്.ബീഹാർ, ബംഗാൾ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തി അടിമാലിയിൽ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന 87 തൊഴിലാളികളാണ് സർക്കാർ ഹൈസ്‌ക്കൂളിലെ ക്യാമ്പിൽ താമസിച്ച് വരുന്നത്.ക്യാമ്പിലെ തൊഴിലാളികളുടെ ക്ഷേമം ആരാഞ്ഞ സബ് ജഡ്ജ് ഉദ്യോഗസ്ഥർക്ക് കൂടുതൽ നിർദ്ദേശം നൽകി.സന്ദർശന റിപ്പോർട്ട് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിക്കും ഹൈക്കോടതിക്കും സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം സി ജോസ്, സെക്രട്ടറി അഡ്വ. പ്രവീൺ കെ ജോർജ്, പാനൽ അഡ്വക്കേറ്റ് ആദർശ് കെ ജോർജ് എന്നിവരും സബ്ജഡ്ജിക്കൊപ്പമുണ്ടായിരുന്നു.അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ ഇൻ ചാർജ് സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജലാലുദ്ദീൻ തുടങ്ങിയവർ ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചു.