പൊൻകുന്നം: ലോക്ഡൗൺ മൂലമുണ്ടായ ദുരിതം പരിഹരിക്കുന്നതിന് അംഗങ്ങൾക്ക് പലിശയില്ലാതെ പതിനായിരം രൂപ വരെ മൂന്നുമാസത്തേക്ക് സ്വർണ്ണപണയ വായ്പ നൽകുന്ന പദ്ധതിയുമായി പൊൻകുന്നം സഹകരണ ബാങ്ക്. മെയ് 31 വരെ പണയം വെയ്ക്കാം.

മാർച്ച് ഒന്നുമുതൽ കുടിശികയായ വായ്പകൾക്ക് മെയ് 31ന് മുൻപ് പലിശ അടച്ച് പുതുക്കിയാൽ പിഴ പലിശയീടാക്കില്ല. പലിശയുടെ ഒരു ശതമാനം റബേറ്റും നൽകും. ജി.ഡി.സി.എസ്.നക്ഷേപ പദ്ധതിയുടെ ഏപ്രിൽ മാസത്തെ നറുക്കെടുപ്പ് ലോക്ഡൗണിന് ശേഷം നടത്തും. ഇക്കാലയളവിൽ മുടങ്ങിയ തവണയ്ക്ക് പലിശ ഈടാക്കില്ല.