വൈക്കം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ഭക്ഷ്യധാന്യ കിറ്റ് അനധികൃതമായി സി.പി.ഐ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു എന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ആരോപിച്ചു. സി.പി.ഐ ടി.വി.പുരം ലോക്കൽ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് റേഷൻ കട പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം കിറ്റുകൾ പാർട്ടി ഓഫീസ് മുറിയിൽ സൂക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ റേഷൻകട ഉടമയാണ് പാർട്ടി ലോക്കൽ സെക്രട്ടറിയോട് രേഖാമൂലം അനുവാദം ചോദിച്ചത്. ബി.ജെ.പിയുടെ ടി.വി പുരം പഞ്ചായത്ത് സെക്രട്ടറി കൂടി ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റുറുകൾ പാർട്ടി ഓഫീസിൽ ഇറക്കി വെച്ചത്. ഓഫീസ് പൂട്ടി താക്കോലും റേഷൻ കടയുടമയെ ഏൽപ്പിച്ചിരുന്നതായും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സി.പി.ഐ നേതാക്കൾ വ്യക്തമാക്കി.