കോട്ടയം: അവശനിലയിൽ റോഡരികിൽ ഇരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെ പത്തരയോടെ തോട്ടയ്ക്കാട് അമ്പലക്കവലയിലാണ് ഇയാളെ കണ്ടെത്തിയത്. വാകത്താനം സി.ഐ കെ.പി ടോംസൺ, എസ്.ഐ ചന്ദ്രബാബു എന്നിവർ ചേർന്ന് ആംബുലൻസിൽ ഇയാളെ കോട്ടയം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തമിഴ്നാട്ടിലെ ഉസലാംപെട്ടിയിൽ നിന്ന് നടന്നാണ് എത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എങ്ങോട്ട് പോവുന്നുവെന്ന ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. ഇയാൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പരിശോധന നടത്തിയാൽ മാത്രമേ വിവരം വ്യക്തമാവുകയുള്ളു.