കോട്ടയം: മുണ്ടക്കയം കല്ലേപ്പാലത്ത് വാഹനപരിശോധനയ്ക്കിടെ പച്ചക്കറി ലോറി ഡ്രൈവർ ആറ്റിൽച്ചാടി. വണ്ടിയിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുണ്ടക്കയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ലോറി എത്തിയത്. വിവരങ്ങൾ ചോദിച്ചപ്പോൾ പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുയാണെന്നാണ് ഡ്രൈവർ പറഞ്ഞത്. വാഹനം പരിശോധിക്കാൻ തുനിഞ്ഞതോടെ ഡ്രൈവർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹനം കസ്റ്റഡിയിലെടുത്തു.