കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ രോഗപ്രതിരോധ നടപടികൾക്ക് ആരോഗ്യ വകുപ്പ് തയ്യാറെടുപ്പ് തുടങ്ങി. വേനൽ മഴ ആരംഭിച്ചതോടെ കിഴക്കൻ മേഖലയിലെ പലയിടങ്ങളിലും ചിക്കുൻഗുനിയയും പലതരം പനികളും പടരുന്ന സ്ഥിതിയാണ്. ഇതിന്റെ ഭാഗമായി ബോധവത്കരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൂവപ്പള്ളി ലക്ഷംവീട് കോളനിയിൽ ഗ്രാമപഞ്ചായത്തംഗം കെ.ആർ. തങ്കപ്പന്റെ സാന്നിദ്ധ്യത്തിൽ വിഴിക്കിത്തോട് പി.എച്ച്.സി.യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഷാനലാൽ ക്ലാസെടുത്തു. മറ്റു വാർഡുകളിലും അടുത്ത ദിവസം ക്ലാസ് തുടരും.