അടിമാലി:. അടിമാലി എക്‌സൈസ് നടത്തിയ റെയ്ഡിൽ മാങ്കടവ് ഓടക്കാസിറ്റി ചുട്ടശ്ശേരിൽ ഷിബുവിന്റെ വീട്ടിൽ നിന്നും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഷിബുവിനെയും ഭാര്യ ഷാന്റിയെയും പ്രതിചേർത്ത് കേസെടുത്തു.ഇരുവരും ഒളിവിലാണ്.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.അജയന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി.ആർ രാജാറാം സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.ആർ.സുധീർ , അബ്ദുൾ ലത്തീഫ്, ശ്രീകുമാർ കെ.പി അരുൺ. സി , നാസ്സർ പി.വി എന്നിവർ പങ്കെടുത്തു.