covid
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3001 രൂപ അടിമാലി പൊലീസ് സ്റ്റേഷനിൽ സി.ഐ അനിൽ ജോർജിന് എസ്.പി.സി. കേഡറ്റ് അതുൽ രാജ് കൈ മാറുന്നു.

അടിമാലി.ലോക്ക് ഡൗണിൽ സഹായ ഹസ്തവുമായി കുട്ടി പൊലിസ് .അടിമാലി എസ്.എൻ.ഡി.പി.സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിയും സ്റ്റുഡന്റ് പൊലീസ് അംഗവുമായ കെ.എസ്. അതുൽ രാജാണ് തന്റെ വീടിന്റെ അയൽ പക്കത്തുള്ള പത്ത് വീട്ടുകാർക്ക് അരിയും പല വൃഞ്ജനവും പച്ചക്കറിയും നൽകി.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 3001 രുപയും നൽകി. ലോക്ക് ഡൗൺ കാലത്ത് മാസ്‌ക് തയ്ച്ച് നൽകിയതിൽ കൂടി കിട്ടിയ പൈസ സ്വരൂപിച്ചാണ് അതുൽ ഈ സഹായം നൽകിയത്. അടിമാലി അമ്പലപ്പടി കാട്ടുവിളയിൽ, സെൽവരാജ്, മിനി ദമ്പതികളുടെ ഇളയ മകനാണ് അതുൽ.