പാലാ: യുവജനങ്ങൾക്ക് മാതൃകയായി മാർ ജേക്കബ് മുരിക്കന്റെ നേതൃത്വത്തിൽ അൻപതോളം വൈദികരുടെ രക്തദാനം. പാലാ ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാലാ ശാലോം പാസ്റ്ററൽ സെന്ററിലാണ് രക്തദാനം നടന്നത്. ബ്ലഡ് ഫോറത്തിന്റെ ജനറൽ കൺവീനറായ ഷിബു തെക്കേമറ്റവും.,മാണി സി കാപ്പൻ എം.എൽ.എയും ബിഷപ്പ് മുരിക്കനെ രക്തദാനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ബ്ലഡ് മൊബൈലിലേക്ക് ക്ഷണിച്ചു. മാർ മുരിക്കന്റെ ഇരുപത്തി ആറാമത്തെ രക്തദാനമാണ് ഇന്നലെ നടന്നത്.അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതി വൃക്ക ദാനം ചെയ്ത വ്യക്തിയാണ് പാലാ രൂപതാ സഹായ മെത്രാൻ ജേക്കബ്ബ് മുരിക്കൻ. ജോസ്.കെ.മാണി എം.പി, ഷിബു തെക്കേമറ്റം, പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, കെ.ആർ. സൂരജ് പാലാ, ഡോ. പി.ഡി.ജോർജ് തുടങ്ങിയവർ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.