അയ്‌മനം: ഡെങ്കിപ്പനി ഭീഷണി ഉയർന്ന സാഹചര്യത്തിൽ അയ്‌മനം പഞ്ചായത്ത് ബോധവത്കരണം ഊർജിതമാക്കി. 20 വാർഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് കൊതുകിന്റെ സാന്ദ്രതാ പഠന സംഘടിപ്പിക്കും. തൊഴിലുറപ്പ് ജോലിക്കാർക്ക് 20 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ഇന്നു മുതൽ മെയ് അഞ്ചുവരെയാണ് കാമ്പയിൻ, വരമ്പിനകം, മണിയാപറമ്പ്, മുട്ടേൽ കോളനി, കരിമഠം, പതിമറ്റം കോളനി, കരിംകുളങ്ങര, അമ്പാടി, പിച്ചനാട്ടു കോളനി, നേടിയകലയിൽ, ചിറ്റക്കാട്ടു കോളനി, വാരിശ്ശേരി, ഇളംകാവ്, പെരുമന, കുഴിത്തർ, പുല്ലത്ര, ഒളശ്ശ, വട്ടുകളം കോളനി, ചാച്ചുകണ്ടം കോളനി, കെ.സി.എം കോളനി, വിരിപ്പുകാല എന്നീ സഥലങ്ങളിലെ 50 വീടുകളിൽ ആദ്യം ഘട്ടം സർവ്വേ നടക്കും, പരിപാടി അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ ആലിച്ചൻ നിർവഹിക്കും, അയ്‌മനം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ നേതൃത്വം നൽകും.