ഏറ്റുമാനൂർ: സ്പ്രിൻക്ലർ കരാർ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി. ദേശീയസമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് നായർ, ട്രഷറർ ആർ. ഗോപാലകൃഷ്‌ണൻ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു