പൊൻകുന്നം: ഇരുപതാംമൈൽ സ്വദേശികളായ രണ്ടുപേരോട് ഹോം ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. ഒരാൾ കോട്ടയം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ്. മറ്റൊരാൾ മാർക്കറ്റിൽ ചാക്കുകച്ചവടത്തിന് പോകുന്നയാളാണ്. ഇടയിരിക്കപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ഹെൽത്ത് സൂപ്പർവൈസർ ജോർജുകുട്ടി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ വീടുകളിലെത്തി നിർദേശം നൽകിയത്.

കടകൾ നിയമവിധേയമായി മാത്രമേ പ്രവർത്തിക്കാവൂ എന്നറിയിച്ച് ആരോഗ്യവകുപ്പ് സംഘവും പൊലീസും പൊൻകുന്നത്തെ കടകളിലെത്തി നിർദേശം നൽകി. പൊൻകുന്നത്ത് ചില കടകളെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്നാണിത്. വൈകിട്ട് അഞ്ചുമണിക്കു തന്നെ അടയ്ക്കണമെന്ന് നിർദേശം നൽകി. അഞ്ചുപേരിൽ കൂടുതൽ ജീവനക്കാർ കടകളിലുണ്ടാവരുതെന്നും എ.സി.പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്.