പൊന്‍കുന്നം: ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി ജില്ലാപഞ്ചായത്ത്, ജില്ല ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ സംയുക്തമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായ സൗജന്യ കിറ്റ് വിതരണം അരവിന്ദ ആശുപത്രിയില്‍ നടന്നു. ഡോ.എന്‍. ജയരാജ് എം.എല്‍.എയില്‍ നിന്ന് ഡയാലിസിസ് കിറ്റുകള്‍ ഡോ.റിന്റു ജോര്‍ജ്, ഡോ. രശ്മി സൂസന്‍ ബാബു, അഡ്മിനിസ്ട്രേറ്റര്‍ ആന്റോ ട്വിങ്കിള്‍, അസിസ്റ്റന്റ് സെക്രട്ടറി മിഥുല്‍ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷനായി.