കോട്ടയം: കൊവിഡ് വീണ്ടും ഭീഷണി ഉയർത്തുന്നതിനിടെ ജില്ലയ്ക്ക് ഇന്നലെ ആശ്വാസം. ഫലം വന്ന മൂന്ന് സാമ്പിളുകളും നെഗറ്റീവായിരുന്നു. രോഗം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരുടേയും നിലയിൽ പുരോഗതിയുണ്ട്. അതേസമയം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ട് മേഖലകൾ അണുവിമുക്തമാക്കി.

ഇന്നലെ പുതുതായി ആരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടില്ല. കോട്ടയം മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളുടേയും വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിക്കുകയാണ്. ഇന്നലെ രാവിലെ മുതലാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഹോട്ട് സ്പോട്ട് മേഖലകൾ അണുവിമുക്തമാക്കിയത്. കോട്ടയം ചന്തയും പരിസരവും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തിലെ വിവിധ ഇടങ്ങളും അണുവിമുക്തമാക്കി. ജില്ലയിൽ ഇന്നലെ 125 പേരെക്കൂടി ഹോം ക്വാറന്റയിന് നിർദേശിച്ചിട്ടുണ്ട്. 43 പേരെ ഹോം ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കി.