പൊൻകുന്നം: ഒരുമാസത്തിലേറെയായി തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ. തൊഴിലെടുക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതു കൊണ്ടും സ്പർശനത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നതു കൊണ്ടും ഇനി എന്ന് തൊഴിലെടുക്കാനാകുമെന്ന് നിശ്ചയമില്ലാത്ത വിഭാഗമാണിത്. ഈ മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണ്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ 25000 രൂപയെങ്കിലും ഗഡുക്കളായി തിരിച്ചടക്കാവുന്ന പലിശരഹിത വായ്പാ പദ്ധതിയും ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന പാക്കേജും നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ.രവീന്ദ്രദാസ് ആവശ്യപ്പെട്ടു.